കോവിഡ്: ഭയക്കേണ്ടതില്ല. ജാഗ്രത മതി
*കോവിഡ്: ഭയക്കേണ്ടതില്ല. ജാഗ്രത മതി*
ഈ സമകാലിക ലോകത്ത് മനുഷ്യൻ വളരെ അധികം പേടിച്ചരണ്ട സാഹചര്യത്തിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്.ലോകത്താകമാന ജനങ്ങളും കോവിഡ് എന്നറിയപ്പെടുന്ന മഹാമാരിയുടെ ഉപദ്രവത്താൽ നീറുകയാണ്. ഇരുപതാം നൂറ്റാണ്ടിൽ കണ്ട ഏറ്റവും വലിയ പകർച്ചവ്യാധി.ഒരു പരിഹാരത്തിന് വേണ്ടി ആധുനിക ശാസ്ത്രം കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാൽ ഭീതിയുടെ മുൾമുനയിൽ നിൽക്കേണ്ടതില്ല ജാഗ്രത മതി. മനുഷ്യൻ മനുഷ്യനുമായിട്ടുള്ള സമ്പർക്കം ഒരു ഇരുപത് ദിവസത്തേക്ക് നിയന്ത്രിച്ചാൽ തീരാവുന്ന ഒന്നാണ് കോവിഡ് എന്ന മഹാമാരി. ഒരിക്കലും ഈ കോവിഡ് എന്ന് പറയുന്ന വൈറസ് സ്വയം ഉണ്ടാവുകയില്ല. ഈ പകർച്ചയിലൂടെ മാത്രമാണ് ഇത് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ നമ്മൾ നമ്മളെ സ്വയം നിയന്ത്രിച്ചാൽ നാം കാരണം മറ്റുള്ളവർക്കും വരില്ല നമുക്കും വരില്ല
*കോവിഡ് എങ്ങനെ പരക്കുന്നു*
കോവിഡ് ബാധിച്ച ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായിട്ട് സമ്പർക്കം പുലർത്തുമ്പോളാണ് ഈ രോഗം സാധാരണയായി വ്യാപിക്കുന്നത്. എന്നാൽ ഇത് ശ്വസന പ്രക്രിയയിലൂടെയും വ്യാപിക്കുന്നത് കാരണം ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഈ ഒരു കോവിഡ് ബാധ ഏതാണ്ട് 135 ഓളം രാഷ്ട്രങ്ങളിൽ പടർന്നിട്ടുണ്ട്. നിമിഷ നേരകൊണ്ടാണ് ഇന്ത്യ രാജ്യത്തുടനീളം വ്യാപിച്ചത്. ചികിത്സയേക്കാൾ വേണ്ടത് മുൻ കരുതലുകളാണ്. പല രാജ്യങ്ങളിലും ഈ മുൻകരുതലുകളിൽ വലിയ വീഴ്ച വന്നിട്ടുണ്ട്. ഒരു കോവിഡ് രോഗിയുടെ സ്രവം നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ അതിലൂടെ നമ്മളിലേക്ക് അണുക്കൾ കയറിക്കൂടുകയും നമ്മൾ ഒരു കോവിഡ് രോഗിയായി മാറുകയും ചെയ്യും. രോഗി തുമ്മുമ്പോൾ അതല്ലെങ്കിൽ രോഗി ചുമക്കുമ്പോൾ രോഗിയുടെ സ്രവം പുറത്തേക്ക് തെറിക്കുന്നു. ഒരുപക്ഷെ അത് മറ്റൊരാളുടെ ശരീരത്തിലേക്കോ അല്ലെങ്കിൽ ഒരു പ്രതലത്തിലേക്കോ തെറിക്കുന്നു. അതുമായി സമ്പർക്കം വരുമ്പോൾ ആ അണു നമ്മളിലേക്ക് വ്യാപിക്കുന്നു. ഈ ഒരു വ്യാപനം തടയാൻ വേണ്ടി ലോകത്താകമാനം രാഷ്ട്രങ്ങളും ലോക്കഡോൺ പോലുള്ള നിയമങ്ങൾ കൊണ്ടുവരുന്നു. വിദ്യാഭാസ സ്ഥാപനങ്ങൾ വരെ അടക്കണമെങ്കിൽ ഇതിന്റെ വ്യാപനം എത്രമാത്രം ഭീതിയുള്ളതാണെന്ന് മനസിലാക്കാം.
*നാം എന്തു ചെയ്യണം*
കൊറോണ വൈറസ് കാലനെ പോലെ അരങ്ങ് വാഴുമ്പോൾ നാം ആദ്യം ഈ രോഗത്തെ കുറിച്ച് പൂർണമായും ബോധമുള്ളവരാവുക.മനുഷ്യ മനസ്സുകളിൽ ഭീതിയുടെ വേരുകൾ പിഴുതെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭീതിയല്ല വേണ്ടത് ജാഗ്രത ആണ് വേണ്ടത് എന്ന പരമാർത്ഥം മനുഷ്യ മനസ്സുകളിൽ നിന്നു അന്യമായിക്കൊണ്ടിരിക്കുന്നു. സുരക്ഷക്ക് വേണ്ടി ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതിനുവേണ്ടി പ്രാഥമികമായി കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം. കോവിഡ് ബാധിച്ച 1-3 ദിവസങ്ങളിൽ സാധാരണയായി ഉണ്ടാവുന്ന ചെറിയ പനിയും ജലദോഷവും. എന്നാൽ ചിലർക്ക് ആദ്യ ദിവസങ്ങളിൽ തന്നെ തൊണ്ടവേദന അനുഭവപ്പെടും എന്നാൽ ചിലർക്ക് ഉണ്ടാവില്ല. 3 ദിവസത്തിനു ശേഷം ചിലർക്ക് ഛർദിക്കാനുള്ള പ്രവണതയുണ്ടാവും. 4 ദിവസത്തിന് ശേഷം ശബ്ദം സാധാരണ ശബ്ദത്തേക്കാൾ അടഞ്ഞതാവും. പിന്നീട് ശക്തമായ തൊണ്ടവേദനയും ശ്വസിക്കാൻ പ്രയാസ അനുഭവപ്പെടും. ഇതുപോലെയുള്ള അടയാളങ്ങൾ നമ്മളിലോ നമ്മുക്ക് അറിയാവുന്നവരിലോ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക.ഇങ്ങനെ വരാതിരിക്കാൻ വേണ്ടി നാം കഴിയുന്നത്ര സമീപനം പാലിക്കുക. അത്യാവശ്യത്തിനു വേണ്ടി മാത്രം പുറത്തിറങ്ങുക. പുറത്തേക്ക് ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക കാരണം ഈ വൈറസ് കൂടുതലായിട്ടും പകരുന്നത് അന്തരീക്ഷത്തിലൂടെയാണ്. പുറത്തുപോയി വീട്ടിലേക്ക് വരുമ്പോൾ നമ്മുടെ കൈകൾ പൂർണമായിട്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക നമ്മൾ കാരണം ഇത് മറ്റൊരാളിലേക്കും വ്യാപിക്കാൻ പാടില്ല. 20 സെക്കന്റ് ഓരോ വിരലുകൾക്കിടയിലും കഴുകാൻ WHO നിർദ്ദേശിക്കുന്നു. ഇടക്കിടെ മൂക്ക്, വായ, കണ്ണ് സ്പർശിക്കുന്നത് ഉപേക്ഷിക്കുക. നമ്മൾ ഉപയോഗിക്കുന്ന പണത്തിലൂടെ വരെ ഇത് വ്യാപിക്കാം എന്ന വാദം ശാസ്ത്രം തള്ളിക്കളയുന്നില്ല. യാത്രകളിൽ പൊതുഇടങ്ങളിൽ സ്പര്ശനം പാടെ ഉപേക്ഷിക്കുക.
ആധുനിക ശാസ്ത്രം അതിന്റെ അത്യുന്നതയിൽ എത്തി എന്ന പൊതു പരാമർശം വാസ്തവമാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ശാസ്ത്രം കോവിഡ് രോഗത്തിന്റെ വാക്സിൻ കണ്ടുപിടിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ സുലഭമായി കേട്ടുകൊണ്ടിരിക്കുന്നു.റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു തങ്ങളുടെ കോവിഡ് വാക്സിൻ പരീക്ഷണം വിജയിച്ചിരിക്കുന്നു എന്നും അത് മാത്രമല്ല വാക്സിൻ തന്റെ മകളെകൊണ്ട് പരീക്ഷിച്ചു എന്നും കൂട്ടിച്ചേർത്തു. അടുത്ത സെപ്റ്റംബർ മാസത്തിൽ ഇത് മറ്റു രാജ്യങ്ങളിലേക്ക് വിതരണം ചെയ്യും. ഇത് മറ്റുള്ള രാജ്യങ്ങളിലേക്ക് അല്ലെങ്കിൽ ഇന്ത്യയിലേക്ക് എത്തുന്നത് വരെ പിടിച്ചു നിൽക്കാൻ ഒരുപാട് കരുതലുകൾ എടുക്കേണ്ടതുണ്ട്. രോഗവ്യാപനത്തിന് കാരണമാവുന്ന യാതൊരു തരത്തിലുള്ള സമീപനം നമ്മളിൽ നിന്നും ഉണ്ടാവാൻ പാടില്ല. അഥവാ നമുക്ക് ഈ കൊറോണ വൈറസ് ബാധിച്ചാൽ നമുക്ക് വേണ്ടി, നമുക്ക് പ്രിയപ്പെട്ടവർക്ക് വേണ്ടി, നല്ല ഒരു നാളേക്ക് വേണ്ടി നാം സ്വയം ക്വാറന്റൈനിൽ കഴിയുക. സർക്കാർ നിർദ്ദേശങ്ങൾ അതേപടി പകർത്തുക. ഈ മഹാമാരിയിൽ നിന്നു കരകയറ്റട്ടെ...
മാഷാഅല്ലാഹ്
ReplyDeleteഗുഡ് information
തീർച്ചയായും good information 💯
ReplyDelete