കവിത
അലസതയിലുമഭയം നീ
നിന്നെ കാണലെന്തൊരുത്സാഹം
വിദ്യാലയ പോർക്കളത്തെ ആഗ്രഹിച്ചതും
നിനക്ക് വേണ്ടി മാത്രമാണ്
ബെല്ലടിക്കുവോളം ക്ഷമിച്ചിരുന്നതും
നിന്നെ കാണാമെന്ന ചിന്തയാണ്
ഓരോ ദിവസവും തള്ളിനീക്കിയത്
നിന്നെയോർത്തായിരുന്നു
ഗ്രീഷ്മത്തിലെ നട്ടുച്ച വെയിലിൽ
വീശുന്ന തണുത്ത കാറ്റാണ് നീ
നിന്റെ സാമീപ്യം മാത്രം മതി
നരകതീയിൽ തണുത്തുറയാൻ
എന്നിട്ടുമെന്തെ..... നീ മറഞ്ഞു
എന്റെ അകാലത്തിൽ പൊഴിഞ്ഞ
വാടാത്ത വിടരാത്ത പൂവേ.....
By shibili p m
Comments
Post a Comment